ആരംഭിക്കൂ

പ്രായ റേറ്റിങ്ങുകൾ

ഒരു ആപ്പ് നിങ്ങൾക്കോ നിങ്ങളുടെ കുടുംബത്തിനോ അനുയോജ്യമാണോ എന്നതിനെക്കുറിച്ചുള്ള അറിവോടെയുള്ള തീരുമാനങ്ങൾ എടുക്കാൻ പ്രായ റേറ്റിങ്ങുകൾ നിങ്ങളെ സഹായിക്കുന്നു. ഈ പ്രായ റേറ്റിങ്ങുകൾ 'സ്ക്രീൻ ടൈം', 'വാങ്ങാൻ ആവശ്യപ്പെടൂ' തുടങ്ങിയ രക്ഷാകർതൃ നിയന്ത്രണ ഫീച്ചറുകളുമായി പ്രവർത്തിക്കുന്നു.

App Store-ൽ ഒരു ആപ്പ് പ്രസിദ്ധീകരിക്കുന്നതിന്, അതിൽ അടങ്ങിയിരിക്കുന്ന ഏതെങ്കിലും സെൻസിറ്റീവ് ഉള്ളടക്കത്തിന്റെ തരവും ആവൃത്തിയും, അതുപോലെ തന്നെ അനിയന്ത്രിതമായ വെബ് ആക്സസ് അല്ലെങ്കിൽ പരസ്യം ചെയ്യൽ പോലുള്ള അത്തരം ഉള്ളടക്കം അവതരിപ്പിക്കാവുന്ന ഏതെങ്കിലും ഫീച്ചറുകളും ഡെവലപ്പർമാർ വെളിപ്പെടുത്തണം. ഈ വിവരത്തെ അടിസ്ഥാനമാക്കി ആപ്പിന് വേണ്ടിയുള്ള പ്രായ റേറ്റിങ് Apple സൃഷ്ടിക്കുന്നു.

ചുവടെയുള്ള ഓരോ പ്രായ റേറ്റിങ്ങിനെക്കുറിച്ചും കൂടുതൽ വായിക്കൂ:

4+
ആപ്പിൽ ആക്ഷേപകരമായ ഉള്ളടക്കമൊന്നുമില്ല.

9+
ആരോഗ്യം അല്ലെങ്കിൽ വെൽനസ് വിഷയങ്ങൾ, അല്ലെങ്കിൽ ലൂട്ട് ബോക്സുകൾ, അപൂർവമായുള്ള കാർട്ടൂൺ അല്ലെങ്കിൽ ഫാന്റസി അക്രമം, തോക്കുകൾ അല്ലെങ്കിൽ മറ്റ് ആയുധങ്ങൾ, അശ്ലീലത അല്ലെങ്കിൽ പരുഷമായ നർമ്മം, അല്ലെങ്കിൽ പ്രായപൂർത്തിയായവർക്കുള്ളത്, അശ്ലീലദ്യോതകമായത്, ഹൊറർ അല്ലെങ്കിൽ ഭയപ്പെടുത്തുന്ന തീം ഉള്ളടക്കം എന്നിവയുൾപ്പെടെ 9 വയസ്സിന് താഴെയുള്ള യൂസർമാർക്ക് അനുയോജ്യമല്ലാത്ത ഉള്ളടക്കത്തിന്റെ ഉദാഹരണങ്ങൾ ആപ്പിൽ അടങ്ങിയിരിക്കാം.

13+
അനുയോജ്യമല്ലാത്ത ഉള്ളടക്കം, അപൂർവമായ മെഡിക്കൽ അല്ലെങ്കിൽ ചികിത്സ കേന്ദ്രീകൃത ഉള്ളടക്കം, മദ്യം, പുകയില അല്ലെങ്കിൽ മയക്കുമരുന്ന് ഉപയോഗം, ലൈംഗിക ഉള്ളടക്കം അല്ലെങ്കിൽ നഗ്നത, യാഥാർത്ഥ്യപരമായ അക്രമം അല്ലെങ്കിൽ സിമുലേറ്റഡ് ചൂതാട്ടം എന്നിവയെക്കുറിച്ചുള്ള പരാമർശങ്ങൾ; അല്ലെങ്കിൽ പതിവ് മത്സരങ്ങൾ, തോക്കുകൾ അല്ലെങ്കിൽ മറ്റ് ആയുധങ്ങൾ, അശ്ലീലത അല്ലെങ്കിൽ പരുഷമായ ഫലിതം, ഹൊറർ അല്ലെങ്കിൽ ഭയപ്പെടുത്തുന്ന ഉള്ളടക്കം, അല്ലെങ്കിൽ കാർട്ടൂൺ അല്ലെങ്കിൽ ഫാന്റസി അക്രമം എന്നിവ ഉൾപ്പെടെ 13 വയസ്സിന് താഴെയുള്ള യൂസർമാർക്ക് അനുയോജ്യമല്ലാത്ത ഉള്ളടക്കത്തിന്റെ ഉദാഹരണങ്ങൾ ആപ്പിൽ അടങ്ങിയിരിക്കാം.

16+
നിയന്ത്രണങ്ങളില്ലാത്ത വെബ് ആക്സസ് ഉൾപ്പെടെ 16 വയസ്സിന് താഴെയുള്ള യൂസർമാർക്ക് അനുയോജ്യമല്ലാത്ത ഉള്ളടക്കത്തിന്റെ ഉദാഹരണങ്ങൾ; അല്ലെങ്കിൽ ഇടയ്ക്കിടെയുള്ള പ്രായപൂർത്തിയായവർക്കുള്ളതോ അശ്ലീലദ്യോതകമായതോ ആയ ഉള്ളടക്കം, അല്ലെങ്കിൽ മെഡിക്കൽ അല്ലെങ്കിൽ ചികിത്സ കേന്ദ്രീകൃതമായ ഉള്ളടക്കം എന്നിവ ആപ്പിൽ അടങ്ങിയിരിക്കാം.

18+
ചൂതാട്ടം, അല്ലെങ്കിൽ ഇടയ്ക്കിടെയുള്ള സിമുലേറ്റഡ് ചൂതാട്ടം, മദ്യം, പുകയില അല്ലെങ്കിൽ മയക്കുമരുന്ന് ഉപയോഗം, ലൈംഗിക ഉള്ളടക്കം അല്ലെങ്കിൽ നഗ്നത എന്നിവയെക്കുറിച്ചുള്ള പരാമർശങ്ങൾ, അല്ലെങ്കിൽ യഥാർത്ഥ അക്രമം എന്നിവയുൾപ്പെടെ 18 വയസ്സിന് താഴെയുള്ള യൂസർമാർക്ക് അനുയോജ്യമല്ലാത്ത ഉള്ളടക്കത്തിന്റെ ഉദാഹരണങ്ങൾ ആപ്പിൽ അടങ്ങിയിരിക്കാം.

ഡെവലപ്പർ-അസൈൻ ചെയ്ത പ്രായ റേറ്റിങ്

ചില സന്ദർഭങ്ങളിൽ ഒരു ആപ്പ് ഒരു നിർദിഷ്ട പ്രായത്തിനായി രൂപകൽപ്പന ചെയ്തതാകാം, അല്ലെങ്കിൽ എല്ലാ യൂസർമാർക്കും കുറഞ്ഞ പ്രായം ആവശ്യമുള്ള ഒരു പോളിസി ഉണ്ടായിരിക്കാം. ഇത് പ്രതിഫലിപ്പിക്കാൻ, ഡെവലപ്പർമാർക്ക് അവരുടെ ആപ്പിന് Apple നിർദേശിച്ച റേറ്റിങ്ങിനെക്കാൾ ഉയർന്ന ആഗോള പ്രായ റേറ്റിങ് നൽകാം.